
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ഓഗസ്റ്റ് 1) വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മണിക്കൂറുകൾ നീളുന്ന ശക്തമായ മഴ, മലപ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
മലയോര മേഖലയിലെയും നദീതീര പ്രദേശങ്ങളിലെയും ആളുകൾ പ്രത്യേക ശ്രദ്ധ പുലർത്തണം. അത്യാവശ്യ യാത്രകൾ മാത്രം നടത്തുകയും കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി നിരീക്ഷിക്കുകയും വേണം.