
കാവേരി നദീജല തർക്കത്തെ തുടർന്ന് കർണാടകയിൽ നാളെ (ഓഗസ്റ്റ് 13, വ്യാഴാഴ്ച) സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ബന്ദിന്റെ പശ്ചാത്തലത്തിൽ കർണാടകയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണങ്ങളും തടസ്സങ്ങളും നേരിടാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്ന് ബംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന അന്തർസംസ്ഥാന ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും യാത്രാ തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ പ്രത്യേകം ജാഗ്രത പാലിക്കണം.
അത്യാവശ്യ യാത്രകൾ ഒഴികെയുള്ള കർണാടക യാത്രകൾ നാളത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉചിതം. യാത്ര അനിവാര്യമാണെങ്കിൽ ഗതാഗത സർവീസുകളുടെ പ്രവർത്തനം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിച്ച ശേഷം യാത്ര ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.