മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രി നടപ്പിലാക്കുന്ന ‘ഡി എം ആശ്വാസ്’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക സൗജന്യ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പ് കാലയളവ്:
2026 മെയ് 16 മുതൽ ജൂൺ 14 വരെ
ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ:
• ശിശുരോഗ വിദഗ്ധരുടെ ഒ.പി പരിശോധന
• ഡോക്ടർ നിർദേശിക്കുന്ന ലാബ് പരിശോധനകൾ
• റേഡിയോളജി സേവനങ്ങൾ
• ആവശ്യമായ മരുന്നുകൾ
• കിടത്തി ചികിത്സ
• ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് പീഡിയാട്രിക് ഐസിയു പരിചരണം (NICU ഒഴികെ)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി:
81118 81051
89438 99899