ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതുതായി വര്‍ധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ ഈ കാലയളവില്‍ മാത്രം പെട്രോളിനും ഡീസലിനും നാല് രൂപയ്ക്കടുത്ത് വര്‍ധനവായി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ വിലവര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും യുദ്ധഭീഷണിയും അന്താരാഷ്ട്ര എണ്ണവിപണിയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.
ഇന്ത്യയില്‍ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99.51 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 92.49 രൂപയായും വര്‍ധിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
തുടര്‍ച്ചയായ വിലവര്‍ധന സാധാരണക്കാരുടെ കുടുംബബജറ്റിനും ഗതാഗത മേഖലയ്ക്കും കൂടുതല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.