ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ സന്ദേശവുമായി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ മുതല്‍ പള്ളികളിലും വിവിധ ഈദ് ഗാഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഈദ് ഗാഹുകള്‍ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഹജ്ജ് കര്‍മങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി അറഫാ നോമ്പ് അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം സന്തോഷത്തിലും ആത്മീയ ചൈതന്യത്തിലുമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
ഇസ്‌ലാമിക കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയുടെ പത്താം ദിവസമാണ് ബലി പെരുന്നാള്‍ ആചരിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയും കുടുംബവും പ്രകടിപ്പിച്ച അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ പുതുക്കുന്ന ദിനമായാണ് ഈ പെരുന്നാള്‍ വിശ്വാസികള്‍ ആചരിക്കുന്നത്.