4.52 കോടി പേർ പട്ടികയ്ക്ക് പുറത്ത്; ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും അവസരമൊരുക്കി കമ്മീഷൻ

Kerala Voter List Update and New Voter Registration Special Enrollment Drive

എസ്ഐആർ (SIR) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പട്ടികയിൽ ഇടംനേടാൻ അവസരമൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ നടപടികൾ പുരോഗമിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ വോട്ടർമാർക്കാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഫോം 6 വഴി അപേക്ഷ നൽകാതെ തന്നെ അർഹരായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സാധിക്കും.

ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. എന്യൂമറേഷൻ ഫോം ലഭിച്ചിട്ടും പൂരിപ്പിച്ച് തിരികെ നൽകാത്തവർക്കും പുതിയ അവസരത്തിന്റെ ആനുകൂല്യം ലഭിക്കും.

ഏഴ് സംസ്ഥാനങ്ങളിലായി ആകെ 4.52 കോടി വോട്ടർമാരാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. അർഹരായ നിരവധി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കിയതിന് പിന്നിൽ ബിജെപിയാണെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആരോപിച്ചിരുന്നു.

ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കണം

കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരും അതിനുള്ള കാരണവും ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളിലും പ്രദേശത്തെ സർക്കാർ ഓഫീസുകളിലും പ്രസിദ്ധീകരിക്കണം. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ വിവരങ്ങൾ ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

താമസം മാറാത്തവർക്ക് എങ്ങനെ അപേക്ഷിക്കാം?

നിലവിലെ താമസസ്ഥലത്ത് തന്നെ തുടരുന്നവരും ആദ്യഘട്ടത്തിൽ എന്യൂമറേഷൻ ഫോം ലഭിക്കാത്തവരുമായ വോട്ടർമാർക്ക് ഇതിന്റെ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം സഹിതം എന്യൂമറേഷൻ ഫോം സമർപ്പിക്കാം.

അതേസമയം, സംസ്ഥാനത്തിനുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയവർ വിലാസം മാറ്റുന്നതിനായി ഫോം 8 നൽകേണ്ടതില്ല. പകരം പുതിയ വിലാസം തെളിയിക്കുന്ന രേഖകൾ സഹിതം എന്യൂമറേഷൻ ഫോം സമർപ്പിച്ചാൽ മതിയാകും.

വീടോ സ്ഥിരമായ വിലാസമോ ഇല്ലാത്തവരുടെ കാര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ (BLO) നേരിട്ട് താമസസ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

ഇതിനകം ഫോം 6 സമർപ്പിച്ചവർ വീണ്ടും എന്യൂമറേഷൻ ഫോം നൽകേണ്ടതില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *