താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിന്റെ രണ്ടാം വളവിലാണ് മരം റോഡിലേക്ക് വീണത്. ഇതോടെ ഇരുവശങ്ങളിലുമായി നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി.സംഭവവിവരം ലഭിച്ചതിനെ തുടർന്ന് കൽപറ്റയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തേക്ക് തിരിച്ചു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
മഴ ശക്തമായി തുടരുന്നതിനാൽ ചുരം വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. നിലവിൽ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.