സ്വർണം വാങ്ങാൻ മികച്ച അവസരമോ?സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ പുതിയ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 680 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,880 രൂപയായി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയാണ് ഇന്നത്തെ വിപണി വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നിക്ഷേപകരുടെ നിലപാടിൽ മാറ്റമുണ്ടാക്കിയതോടെ സ്വർണവിലയ്ക്ക് സമ്മർദം വർധിച്ചു. പലിശനിരക്ക് ഉയരുന്ന സാഹചര്യത്തിൽ സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം കുറയുന്നതാണ് വില ഇടിയാൻ പ്രധാന കാരണമായി വിലയിരുത്തുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

അതേസമയം, അമേരിക്ക–ഇറാൻ സമവായ നീക്കങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും സ്വർണവിലയെ ബാധിച്ച ഘടകങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളിലെ ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയാണ്.

ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,14,560 രൂപയായിരുന്നു. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് ഉയർന്ന നിരക്ക്. ഡിസംബർ 23-നാണ് കേരളത്തിൽ പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *