കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ 33 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
മേപ്പാടി പോളിടെക്നിക് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പിൽ നിലവിൽ 93 പേരാണ് കഴിയുന്നത്. ഇതിൽ 27 പുരുഷന്മാർ, 32 സ്ത്രീകൾ, 34 കുട്ടികൾ എന്നിവരാണ് ഉൾപ്പെടുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ താമസം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിചരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.