മേപ്പാടി: വയനാട്ടിലെ മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിനിടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ മൃതദേഹം കണ്ടെത്തിയത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിരിച്ചറിയുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ നാല് അതിഥിത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഊർജിതമായി തുടരുകയാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ നിലവിൽ മഴയ്ക്ക് ശമനമായതോടെ തിരച്ചിൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതായി അധികൃതർ അറിയിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.