കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരണം ആറായി; ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

മേപ്പാടി: കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ആറായി. ഇന്ന് നടന്ന തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.മരണപ്പെട്ടവരിൽ ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്റായ്, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ, ജെസിബി ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ, എൻജിനീയർ രാഹുൽ ശർമ്മ, അസറുദ്ധീൻ അൻസാരി എന്നിവരാണ്. ഇവരെല്ലാം തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ജോലികളിലേർപ്പെട്ടിരുന്നവരാണ്.ശക്തമായ മഴയെ തുടർന്ന് നിർമാണ മേഖലയോട് ചേർന്ന കുന്നിൻഭാഗത്ത് നിന്ന് മണ്ണിടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നതിനാൽ പ്രദേശത്ത് ജാഗ്രത തുടരുകയാണ്.ദുരന്തമേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി സ്ഥലത്തേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *