കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത നിർദേശം

കൽപ്പറ്റ: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ജൂലൈ 11 രാവിലെ 11 മണി മുതൽ നിലവിലെ നിലയിൽ നിന്ന് അഞ്ച് സെന്റിമീറ്റർ കൂടി ഉയർത്തി, മൊത്തം 10 സെന്റിമീറ്റർ വരെ തുറക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഷട്ടറുകൾ ഉയർത്തുന്നതോടെ കാരാപ്പുഴയിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവ് വർധിക്കാനും പുഴയിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിനാൽ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും മത്സ്യബന്ധനത്തിലും മറ്റ് പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *