സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (2026 ജൂലൈ 29) വയനാട്, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ‘കവചം’ മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4:00 മുതൽ 4:30 വരെ ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സൈറണുകൾ മുഴക്കുമെന്ന് അറിയിച്ചു.
സൈറൺ ശബ്ദം കേൾക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ വിവരങ്ങൾ കൈമാറുന്നതിനുമായി നടത്തുന്ന നടപടിയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
അതേസമയം, ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും പുറത്തിറക്കുന്ന ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.