
കൽപ്പറ്റ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവിൽ 65 കുടുംബങ്ങളിൽ നിന്നുള്ള 243 പേരെ താമസിപ്പിച്ചിരിക്കുകയാണ്.
ക്യാമ്പുകളിൽ കഴിയുന്നവരിൽ 89 പുരുഷന്മാർ, 87 സ്ത്രീകൾ, 58 കുട്ടികൾ, ഏഴ് വയോജനങ്ങൾ, ഒരു ഭിന്നശേഷിക്കാരൻ, ഒരു ഗർഭിണി എന്നിവരും ഉൾപ്പെടുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.
നിലവിൽ മാനന്തവാടി താലൂക്കിൽ മൂന്ന് ക്യാമ്പുകളും സുൽത്താൻ ബത്തേരി താലൂക്കിൽ ഒരു ക്യാമ്പും പ്രവർത്തിച്ചുവരുന്നു. മാനന്തവാടി താലൂക്കിലെ പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്‌കൂൾ, മക്കിയാട് ഹോളി ഫേസ് സ്‌കൂൾ, കൈതക്കൊല്ലി ഗവൺമെന്റ് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
സുൽത്താൻ ബത്തേരി താലൂക്കിൽ ശ്രേയസ് സ്ഥാപനത്തിലാണ് മറ്റൊരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലെ താമസക്കാർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിചരണം എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.