
ക്ലർക്ക് നിയമനം
അവസാന തിയ്യതി : സെപ്റ്റംബർ 30
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട്
ക്ലർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖല ഓഫീസിലാണ് നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18 നും 45 നുമിടയിൽ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ www.egrantz.kerala.gov.in പോർട്ടൽ സന്ദർശിച്ച് സെപ്റ്റംബർ 30 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495-2377786.
താത്കാലിക നിയമനം
ഇന്റർവ്യൂ : സെപ്റ്റംബർ 26
ജില്ലാ പഞ്ചായത്തിൻ്റെ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയുടെ (എ ബി സി) നടത്തിപ്പിന്റെ ഭാഗമായി പടിഞ്ഞാറത്തറ എ ബി സി സെൻ്ററിലെ ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം. മാസ വേതനം 12000 രൂപ. താത്പര്യമുള്ളവർ തിരിച്ചറിയൽ രേഖയുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 26 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ:04936 202292.
ക്ലർക്ക് തസ്തികയിൽ നിയമനം
ഇന്റർവ്യൂ : സെപ്റ്റംബർ 29
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റൻറ് എഞ്ചിനീയറിംഗ് ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അസൽ രേഖകൾ, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബർ 29 ന് രാവിലെ 11 ന് അഭിമുഖത്തിനെത്തണം. ഫോൺ: 04935 235235
സ്കൂളുകളിൽ ടീച്ചർ/ ആയ അഭിമുഖം
അഭിമുഖം 25 ന്
മാനന്തവാടി പട്ടികവർഗ്ഗവികസന വകുപ്പ് ഓഫീസ് പരിധിയിലുള്ള മോഡൽ പ്രീ സ്കൂളുകളിൽ ടീച്ചർ/ ആയ അഭിമുഖം സെപ്റ്റംബർ 25 ന് രാവിലെ 9.30 മുതല്‍ മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടക്കും. ഫോണ്‍- 04935 240210.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ടീച്ചർ, ആയ/ഹെൽപ്പർ നിയമനം
അവസാന തിയ്യതി : സെപ്റ്റംബര്‍ 26
കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ ചൂണ്ടക്കര മോഡൽ പ്രീസ്കൂളിൽ ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. ടീച്ചര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി/ടിഎസ്എല്‍സി, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. ആയ/ഹെൽപ്പർ തസ്തികക്ക് ഏഴാം ക്ലാസാണ് യോഗ്യത. പ്രായ പരിധി 18 വയസ്സ് മുതൽ 56 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം കല്‍പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 04936 202232