ജനവാസമേഖലകൾ സംരക്ഷിക്കും; ജനങ്ങളുടെ ജീവനോപാധികൾക്ക് മുൻഗണന: പ്രിയങ്ക ഗാന്ധി എം.പി

Priyanka Gandhi addressing media in Wayanad

കൽപ്പറ്റ: വയനാട്ടിലെ ജനവാസമേഖലകളും സാധാരണക്കാരുടെ ജീവനോപാധികളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുന്ന വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം നിർദിഷ്ട പദ്ധതിയുടെ പരിധിയിൽ നിരവധി ജനവാസ മേഖലകൾ ഉൾപ്പെടുന്നുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി കേന്ദ്ര സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയതായും അവർ വ്യക്തമാക്കി.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കുന്നതിനൊപ്പം അവരുടെ വീടുകളും ജീവനോപാധികളും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

വയനാട്ടിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അടുത്തിടെ നടന്ന ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (ദിശ) യോഗത്തിലും ചർച്ച ചെയ്തിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *