സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് ഹാൻസ് കാണാതായ സംഭവം; പൊലീസുകാരൻ സബിത്തിന് റിമാൻഡ്

Police officer Sabith remanded in Sultan Bathery Hans missing case

മാനന്തവാടി: സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായ സംഭവത്തിൽ അറസ്റ്റിലായ സബിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.

കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സബിത്തിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.

സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ സംഭവത്തിൽ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് സബിത്ത് ഒളിവിൽ പോയെങ്കിലും എറണാകുളം കളമശേരിയിൽ നിന്ന് പൊലീസ് ഇയാളെ പിടികൂടി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

അതേസമയം, സബിത്തിനെ കേസിൽ ബലിയാടാക്കുകയാണെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷമായ ഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.

കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *