
സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് (വ്യാഴാഴ്ച) മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക വിതരണം ചെയ്യുന്നതിനായി സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു.
ഇതിൽ 957.93 കോടി രൂപ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഓരോ മാസവും ക്ഷേമപെൻഷൻ തുക കൃത്യസമയത്ത് ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം ആരംഭിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
സാമൂഹ്യസുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ക്ഷേമപെൻഷനുകൾ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം ഇതോടെ ആരംഭിക്കും..