
മാനന്തവാടി: ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് യുവതികളെ പോലീസ് പിടികൂടി. അന്തർ സംസ്ഥാന മോഷണ സംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശികളായ ഇന്ദുമതി, ജാൻവി, സുധ എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
പുൽപ്പള്ളി ഭാഗത്തുനിന്ന് ബസിലെത്തി മാനന്തവാടി എൽ.എഫ് ജംഗ്ഷനിൽ ഇറങ്ങിയ സ്ത്രീയുടെ മാല കവരാനായിരുന്നു ശ്രമം. മോഷണശ്രമം തിരിച്ചറിഞ്ഞതോടെ യുവതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മാനന്തവാടി പീച്ചങ്കോട് ഭാഗത്ത് വെച്ച് വെള്ളമുണ്ട പോലീസും മാനന്തവാടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെയും പിടികൂടി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
രാവിലെ 9.45ഓടെയായിരുന്നു സംഭവം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.