മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് വേണം; ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി

Wayanad Medical College Madakkimala Action Committee

കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാനഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമായി മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് എന്നിവരുമായി സംഘം ചർച്ച നടത്തി നിവേദനം സമർപ്പിച്ചു.

മടക്കിമല ഭൂമിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രേഖകളും നിവേദനവും ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ മന്ത്രിമാർക്ക് കൈമാറി. മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും ഭൂമിയുടെ പ്രത്യേകതകളും സംഘം വിശദീകരിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.പി. രനീഷ്, ജനറൽ കൺവീനർ സലാം നീലിക്കണ്ടി, ഗഫൂർ വെണ്ണിയോട്, ശശി പന്നിക്കുഴി, ജോബിൻ ജോസ്, നൗഷാദ് മുട്ടിൽ എന്നിവർക്കൊപ്പം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *