ബെംഗളൂരു മലയാളികൾക്ക് ഓണസമ്മാനം; നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ

Bengaluru to Kerala Onam special trains 2026 announced by Southern Railway

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കന്റോൺമെന്റ്, എസ്എംവിറ്റി ബെംഗളൂരു, യശ്വന്ത്പൂർ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് മൂന്ന് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കൊല്ലം തുടങ്ങി കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

1. ബെംഗളൂരു കന്റോൺമെന്റ് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് (06579/06580)

ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4.40ന് ട്രെയിൻ പുറപ്പെടും. ഓഗസ്റ്റ് 29ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

മടക്കയാത്രയിൽ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 30ന് പുലർച്ചെ 5.15ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.

കെആർ പുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഈ ട്രെയിനിലേക്കുള്ള റിസർവേഷൻ ഓഗസ്റ്റ് 21ന് രാവിലെ 8 മണി മുതൽ ആരംഭിച്ചു.

2. എസ്എംവിറ്റി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് (06575/06576)

എസ്എംവിറ്റി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4.40ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരിച്ചുള്ള സർവീസ് ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. ഓഗസ്റ്റ് 24ന് പുലർച്ചെ 5.15ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.

ബെംഗളൂരു കന്റോൺമെന്റ്, കെആർ പുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.

റിസർവേഷൻ ഓഗസ്റ്റ് 21ന് രാവിലെ 8 മണി മുതൽ ആരംഭിച്ചിട്ടുണ്ട്.

3. യശ്വന്ത്പൂർ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് (06573/06574)

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 21ന് രാത്രി 8.45ന് പുറപ്പെട്ട ട്രെയിൻ ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

മടക്കയാത്രയിൽ ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ പുറപ്പെടും. ഓഗസ്റ്റ് 23ന് രാവിലെ 9.45ന് യശ്വന്ത്പൂരിൽ എത്തിച്ചേരും.

ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ പ്രത്യേക സർവീസുകൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർ ട്രെയിൻ നമ്പർ, യാത്രാ തീയതി, സ്റ്റോപ്പുകൾ, സീറ്റ് ലഭ്യത എന്നിവ പരിശോധിച്ച ശേഷം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റെയിൽവേ നിർദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *