സ്വര്‍ണ വിലയില്‍ വൻ കുറവ്; ഇപ്പോള്‍ വാങ്ങാൻ പറ്റിയ സമയമാണോ? അറിയാം ഇന്നത്തെ വില

സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്. 2026ന്റെ തുടക്കത്തിൽ നിന്ന് തന്നെ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ വൻ കയറ്റിറക്കങ്ങൾ രേഖപ്പെടുത്തിയിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും സ്വർണ വിപണിയെ നേരിട്ട് ബാധിച്ചെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഈ മാസം റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില ഇന്നലെ പവന് 1,12,200 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 14,025 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. എന്നാൽ ഇന്ന് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയും ഗ്രാമിന് 13,995 രൂപയുമാണ് വില.

വിലയിൽ ചെറിയ ആശ്വാസം ഉണ്ടായെങ്കിലും സ്വർണം ഇപ്പോഴും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളർ മൂല്യത്തിലെ വ്യതിയാനങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ഇനി വരുന്ന ദിവസങ്ങളിൽ സ്വർണവില ഉയരുമോ താഴുമോ എന്ന ആശങ്കയോടെയാണ് ആഭരണ വിപണിയും നിക്ഷേപകരും കാത്തിരിക്കുന്നത്. വിവാഹസീസൺ അടുത്തിരിക്കെ വിലയിലെ മാറ്റങ്ങൾ സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കാനിടയുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *