രാത്രിയിലും മാനന്തവാടി നഗരത്തിൽ വൺവേ; ഗതാഗത നിയന്ത്രണത്തിൽ പുതിയ മാറ്റം

Mananthavady town one-way traffic regulation

മാനന്തവാടി നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ വൺവേ സംവിധാനം രാവിലെ 8 മുതൽ രാത്രി 9 വരെ ദീർഘിപ്പിക്കാൻ തീരുമാനം. നഗരസഭ ചെയർമാൻ ജോക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം.

രാത്രികാലങ്ങളിൽ നഗരത്തിൽ രൂക്ഷമായ വാഹനത്തിരക്ക് അനുഭവപ്പെടുകയും ആംബുലൻസുകൾക്ക് പോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വൺവേ സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 10 മുതൽ പുതിയ സമയക്രമം നിലവിൽ വരും.

വൺവേ സംവിധാനം കൃത്യമായി നടപ്പാക്കുന്നതിനായി പോലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.

അതേസമയം, സെപ്റ്റംബർ 14 മുതൽ ക്ലബ് കുന്നിലെ പുതിയ കെട്ടിടത്തിൽ നഗരസഭ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനാൽ പച്ചക്കറി മാർക്കറ്റ് റോഡിലും താൽക്കാലിക വൺവേ സംവിധാനം ഏർപ്പെടുത്തും. തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനാണ് നടപടി.

പുതിയ ക്രമീകരണം അനുസരിച്ച് വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്ന് പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലൂടെ പുറത്തേക്ക് പോകണം. കൂടാതെ ക്ലബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീജ ഫ്രാൻസിസ്, പി.വി. ജോർജ്, പി.വി.എസ്. മൂസ, ഷിബു കെ. ജോർജ്, കൗൺസിലർമാരായ എം.ആർ. രജനീഷ്, എം.പി. ശശികുമാർ, എം.എം. സജ്ന, വി.യു. ജോയ്, പി.കെ. ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. സാലു, ട്രാഫിക് എസ്.ഐ റോയ്, എ.എസ്.ഐ എ.കെ. വിജയൻ, എ.എം.വി.ഐ എ.ടി. സുമേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

വിവിധ ട്രേഡ് യൂണിയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജയേന്ദ്രൻ, കെ.എം. വർക്കി, വ്യാപാരി പ്രതിനിധികളായ കെ. ഉസ്മാൻ, കെ.പി. ശ്രീധരൻ, പി.വി. മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി. നായർ, അഡ്വ. റഷീദ് പടയൻ എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *