
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും പിഴയും വിധിച്ച് കോടതി. നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്മാൻ (28) ആണ് ശിക്ഷിക്കപ്പെട്ടത്.
കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022-ൽ മീനങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐപിസി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം കോടതി വിധി പുറപ്പെടുവിച്ചത്. പ്രതിക്ക് 1,10,000 രൂപ പിഴയും കോടതി ചുമത്തി.
2021, 2022 വർഷങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതെന്നാണ് കേസ്. പിന്നീട് കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.
കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. 2024-ൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
തുടർന്ന് അന്നത്തെ മീനങ്ങാടി ഇൻസ്പെക്ടറും എസ്.എച്ച്.ഒയുമായ എ. സന്തോഷ് കുമാർ തുടരന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.
വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്
രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.
ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം
ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.
പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.
എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.
കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന
25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.
50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.
ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.
ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.
പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.
ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
2026 സെപ്റ്റംബർ 25 മുതൽ ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക സാരഥി പരിവാഹൻ പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.
ലൈസൻസുമായി ബന്ധപ്പെട്ട ഇത്തരം അറിയിപ്പുകളിൽ സംശയമുള്ളവർ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കു