
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യവും കാർഷിക അവബോധവും വളർത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ നിയമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുകയും കാർഷിക പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കതിർ പദ്ധതി വലിയൊരു മാറ്റത്തിനും കാർഷിക വിപ്ലവത്തിനും വഴിയൊരുക്കട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. കൃഷിയോട് തനിക്ക് ഏറെ ഇഷ്ടമാണെന്നും വീടിനോട് ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കാർഷിക അഭിരുചി വളർത്തുന്നതിനുള്ള ഈ പദ്ധതി ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. കുട്ടികളുടെ പ്രധാന താൽപര്യമായി കൃഷി മാറണം. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽ മാത്രം ഒതുങ്ങാതെ കുട്ടികൾ മണ്ണിലേക്കിറങ്ങി കൃഷിയിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയും കുറഞ്ഞത് ഒരു വിത്തെങ്കിലും നട്ടുകൊണ്ട് കൃഷിക്ക് തുടക്കമിടണമെന്നും മോഹൻലാൽ ആഹ്വാനം ചെയ്തു.
തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും കതിർ പദ്ധതിക്ക് മോഹൻലാൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിദ്യാലയങ്ങളിലൂടെ പുതിയ തലമുറയിൽ കൃഷിയോടുള്ള താൽപര്യം വളർത്താനും കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കതിർ.
ജോലി അന്വേഷിക്കുന്നവരാണോ? വയനാട്ടിലെ പുതിയ തൊഴിൽ അവസരങ്ങൾ പരിശോധിക്കൂ!
താത്ക്കാലിക നിയമനം
ഇന്റർവ്യൂ : നവംബര്‍ 11
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൗണ്‍സലര്‍ തസ്തികയില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെയുള്ള എം.എസ്.ഡബ്ല്യു യോഗ്യതയും എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സോഷ്യോളജിയില്‍ പി.ജി ബിരുദമോ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെ എം.എസ്.ഡബ്ല്യു യോഗ്യത വേണം. എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 11 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 270604, 7736919799.
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം
ഇന്റർവ്യൂ : നവംബര്‍ 11
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്റ്റുഡന്റ് കൗണ്‍സലറെ നിയമിക്കുന്നു. എം.എ സൈക്കോളജി അല്ലെങ്കില്‍ സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. സ്റ്റുഡന്റ് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന. പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹത ഉണ്ട്. പ്രായപരിധി 25 നും 45 നും ഇടയില്‍. റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സ്കൂളില്‍ താമസിച്ച് ജോലി ചെയ്യണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 11 ന് രാവിലെ 10 ന് സ്കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍-9495073565.
ക്യൂവിന് വിട; ഇനി വെന്‍ഡിങ് മെഷീനിലൂടെ മദ്യം? പുതിയ പദ്ധതിയുമായി ബെവ്കോ
ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സെൽഫ് വെൻഡിങ് മെഷീനുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.
പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാൽ പിന്നീട് സംസ്ഥാനത്തെ മറ്റ് പ്രീമിയം ഔട്ട്ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. ബാങ്കുകളുടെ സഹകരണത്തോടെയായിരിക്കും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക.
മെഷീനിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ സ്റ്റോർ ചെയ്യും. ടച്ച് സ്ക്രീൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കാം. തുടർന്ന് കാർഡ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങളിലൂടെ പണം അടയ്ക്കാനാകും.
പേയ്മെന്റ് പൂർത്തിയാക്കിയ ശേഷം കുപ്പി മെഷീനിൽ നിന്ന് തന്നെ ലഭിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇടപാടിന്റെ ബില്ലും മെഷീനിലൂടെ ലഭിക്കും.
അതേസമയം, മറ്റൊരു സംവിധാനവും പരിഗണനയിലുണ്ട്. മെഷീനിൽ ഉൽപ്പന്നം തിരഞ്ഞെടുത്ത് പേയ്മെന്റ് നടത്തിയ ശേഷം കൗണ്ടറിൽ നിന്ന് മദ്യം കൈമാറുന്ന രീതിയാണിത്. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കിയ ശേഷമായിരിക്കും ഏത് സംവിധാനമാണ് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിക്കുക.
പുതിയ സംവിധാനം നിലവിൽ വന്നാൽ ബിവറേജസ് ഔട്ട്ലെറ്റുകളിലെ നീണ്ട ക്യൂവും കാത്തിരിപ്പ് സമയവും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്
രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.
ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം
ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.
പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.
എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.
കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന
25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.
50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.
ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.
ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.
പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.
ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
2026 സെപ്റ്റംബർ 25 മുതൽ ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക സാരഥി പരിവാഹൻ പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.
ലൈസൻസുമായി ബന്ധപ്പെട്ട ഇത്തരം അറിയിപ്പുകളിൽ സംശയമുള്ളവർ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കു