സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, റേഡിയോഗ്രാഫർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖവും പരീക്ഷയും നടത്തുന്നത്. ആരോഗ്യ മേഖലയിലും ആശുപത്രി സേവന രംഗത്തും ജോലി തേടുന്നവർക്ക് മികച്ച അവസരമാണിത്.
സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. റേഡിയോഗ്രാഫർ ഒഴിവിലേക്ക് ഡി.ആർ.ടി/ഡി.ഡി.ആർ.ടി/ബി.എസ്.സി എം.ആർ.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എയും ആവശ്യമാണ്.
മൾട്ടി പർപ്പസ് വർക്കർ ഒഴിവിലേക്ക് ഹൈസ്കൂൾ വിദ്യാഭ്യാസവും ശാരീരികക്ഷമതയും മതിയാകും. ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസും ശാരീരികക്ഷമതയും വേണം. 18 മുതൽ 45 വയസ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. സുൽത്താൻ ബത്തേരി ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.അഭിമുഖങ്ങളും പരീക്ഷയും അതത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് താലൂക്ക് ആശുപത്രി ഓഫീസിൽ നടക്കും.
ക്ലീനിങ് സ്റ്റാഫ് അഭിമുഖം – മെയ് 19
സ്റ്റാഫ് നഴ്സ്, മൾട്ടി പർപ്പസ് വർക്കർ അഭിമുഖം – മെയ് 21
റേഡിയോഗ്രാഫർ അഭിമുഖം – മെയ് 23
ഡാറ്റാ എൻട്രി ഓപ്പറേറ്റർ എഴുത്തുപരീക്ഷ – മെയ് 26
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04936 293811.