എസ്‌എസ്‌എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും; ആകാംക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉച്ചയ്ക്ക് 3 മണിക്ക് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ വർഷം ഏകദേശം 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നതിനുമുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്ന നിർദേശം കെ.പി.സി.സി നേതൃത്വത്തിൽ നിന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തവണ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറയാനിടയുണ്ടെന്ന സൂചനകളും വിദ്യാഭ്യാസ രംഗത്ത് ഉയരുന്നുണ്ട്. പുതുക്കിയ പാഠപുസ്തകങ്ങളും ചോദ്യപേപ്പർ ഘടനയിലെ മാറ്റങ്ങളും പരീക്ഷയെ കൂടുതൽ വെല്ലുവിളിയാക്കിയെന്നാണ് വിലയിരുത്തൽ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

കഴിഞ്ഞ വർഷം എസ്‌എസ്‌എൽസി വിജയശതമാനം 99.05 ആയിരുന്നു. എന്നാൽ ഇത്തവണ അതിൽ മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

ഫലം ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളായ results.kerala.gov.in, examresults.kerala.gov.in എന്നിവയിലും സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സ്‌ആപ്പ് നമ്പറിലൂടെയും ലഭ്യമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *