
ടീച്ചർ, ആയ/ഹെൽപ്പർ നിയമനം
അവസാന തിയ്യതി : സെപ്റ്റംബര്‍ 26
കണിയാമ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ ചൂണ്ടക്കര മോഡൽ പ്രീസ്കൂളിൽ ടീച്ചർ, ആയ/ഹെൽപ്പർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ പട്ടികജാതിക്കാരെ പരിഗണിക്കും. ടീച്ചര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി/ടിഎസ്എല്‍സി, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. ആയ/ഹെൽപ്പർ തസ്തികക്ക് ഏഴാം ക്ലാസാണ് യോഗ്യത. പ്രായ പരിധി 18 വയസ്സ് മുതൽ 56 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 26 ന് വൈകിട്ട് അഞ്ചിനകം കല്‍പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 04936 202232
ക്ലർക്ക് നിയമനം
അവസാന തിയ്യതി : സെപ്റ്റംബർ 30
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട്
ക്ലർക്ക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖല ഓഫീസിലാണ് നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18 നും 45 നുമിടയിൽ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ www.egrantz.kerala.gov.in പോർട്ടൽ സന്ദർശിച്ച് സെപ്റ്റംബർ 30 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495-2377786.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ആരോഗ്യ കേരളത്തില്‍ നിയമനം
അവസാന തിയ്യതി : സെപ്തംബർ 26
ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, എം.എല്‍.എസ്.പി, ജെ.എച്ച്.ഐ, ടെന്‍റല്‍ ഹൈജനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡെവലപ്പ്മെന്‍റല്‍ തെറാപ്പിസ്റ്റ്, എപ്പിഡെമോളജിസ്റ്റ്, കൗണ്‍സിലര്‍, ടിബിഎച്ച് വി
തസ്തികകളില്‍ നിയമനം നടത്തുന്നു. സെപ്തംബർ 26 ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്.
ക്യൂവിന് വിട; ഇനി വെന്‍ഡിങ് മെഷീനിലൂടെ മദ്യം? പുതിയ പദ്ധതിയുമായി ബെവ്കോ
ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സെൽഫ് വെൻഡിങ് മെഷീനുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.
പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാൽ പിന്നീട് സംസ്ഥാനത്തെ മറ്റ് പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. ബാങ്കുകളുടെ സഹകരണത്തോടെയായിരിക്കും വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക.
മെഷീനിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ സ്റ്റോർ ചെയ്യും. ടച്ച് സ്‌ക്രീൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കാം. തുടർന്ന് കാർഡ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളിലൂടെ പണം അടയ്ക്കാനാകും.
പേയ്‌മെന്റ് പൂർത്തിയാക്കിയ ശേഷം കുപ്പി മെഷീനിൽ നിന്ന് തന്നെ ലഭിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇടപാടിന്റെ ബില്ലും മെഷീനിലൂടെ ലഭിക്കും.
അതേസമയം, മറ്റൊരു സംവിധാനവും പരിഗണനയിലുണ്ട്. മെഷീനിൽ ഉൽപ്പന്നം തിരഞ്ഞെടുത്ത് പേയ്‌മെന്റ് നടത്തിയ ശേഷം കൗണ്ടറിൽ നിന്ന് മദ്യം കൈമാറുന്ന രീതിയാണിത്. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കിയ ശേഷമായിരിക്കും ഏത് സംവിധാനമാണ് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിക്കുക.
പുതിയ സംവിധാനം നിലവിൽ വന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ നീണ്ട ക്യൂവും കാത്തിരിപ്പ് സമയവും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ ഉയർന്നു; പുതിയ നിരക്കുകൾ ഒക്ടോബർ മുതൽ
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളിൽ വലിയ മാറ്റം വരുത്തി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായ കണക്ഷനുകൾക്കും ഇത്തരം സൗകര്യങ്ങൾ ആവശ്യമില്ലാത്ത കണക്ഷനുകൾക്കും വ്യത്യസ്തമായിരുന്ന ചില നിരക്കുകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകുന്ന സമയത്ത് തന്നെ നിശ്ചിത ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കണക്ഷന് ആവശ്യമായ ഫീസ് കെഎസ്ഇബി കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
അതേസമയം, വൈദ്യുതി ലൈനിൽ നിന്ന് 200 മീറ്ററിന് അപ്പുറത്തുള്ളതും കൂടുതൽ പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായതുമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കുകളും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഗാർഹിക കണക്ഷനുകൾക്കും പുതിയ നിരക്ക്
രണ്ട് കിലോവാട്ട് വരെ ലോഡുള്ള സിംഗിൾ ഫെയ്സ് ഗാർഹിക കണക്ഷന് ഇനി 2,000 രൂപയാണ് ഫീസ്. ഇതുവരെ അഞ്ച് കിലോവാട്ട് വരെ ലോഡിന് 1,740 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള ഗാർഹിക കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.
ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ട് കിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.
ത്രീ ഫെയ്സ് കണക്ഷനിലും വലിയ മാറ്റം
ത്രീ ഫെയ്സ് കണക്ഷനുകളിൽ ലോഡ് കൂടുന്നതിനനുസരിച്ച് ഫീസ് വർധിക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മുതൽ 10 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 4,220 രൂപയായിരുന്നു ഫീസ്.
പുതിയ നിരക്കിൽ അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ 8,000 രൂപയും ഏഴ് മുതൽ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും നൽകേണ്ടത്.
എൽടി ത്രീ ഫെയ്സ് വിഭാഗത്തിൽ 10 മുതൽ 25 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 14,420 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 10 മുതൽ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് ഈടാക്കുക. ഇതനുസരിച്ച് 25 കിലോവാട്ട് കണക്ടഡ് ലോഡിന് 39,000 രൂപ നൽകേണ്ടിവരും.
കണക്ടഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫെയ്സ് കണക്ഷൻ ത്രീ ഫെയ്സാക്കി മാറ്റുന്നതിനും പുതിയ നിരക്ക് ബാധകമാണ്. ഇതിനായി ഓരോ കിലോവാട്ടിനും 700 രൂപയാണ് ഫീസ്.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്ക് വൻ വർധന
25 മുതൽ 50 കിലോവാട്ട് വരെയുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്നു ഫീസ്. പുതിയ നിരക്കിൽ 30 മുതൽ 40 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2,890 രൂപ വീതം നൽകണം.
50 കിലോവാട്ടിന് മുകളിലും 100 കിലോവാട്ട് വരെയും ഓരോ കിലോവാട്ടിനും 5,670 രൂപയാണ് പുതിയ നിരക്ക്.
ഇതനുസരിച്ച് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി ഏകദേശം 2.11 ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും.
ഈ വിഭാഗത്തിൽ കണക്ഷന് ട്രാൻസ്ഫോർമറോ മറ്റ് അധിക സാമഗ്രികളോ ആവശ്യമായി വന്നാലും അതിനായി പ്രത്യേക തുക ഈടാക്കില്ല.
പുതിയ ഫീസ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ വിഭാഗങ്ങളിലെ വൈദ്യുതി കണക്ഷൻ ചെലവിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഉയർന്ന കണക്ടഡ് ലോഡുള്ള കണക്ഷനുകളെയാണ് നിരക്ക് പരിഷ്കരണം കൂടുതൽ ബാധിക്കുക.
ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
2026 സെപ്റ്റംബർ 25 മുതൽ ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക സാരഥി പരിവാഹൻ പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.
ലൈസൻസുമായി ബന്ധപ്പെട്ട ഇത്തരം അറിയിപ്പുകളിൽ സംശയമുള്ളവർ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കു