സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഒന്നാണ് വി ഡി സതീശന്റെ രസകരമായ മുഖഭാവം. വാർത്താസമ്മേളനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ആ എക്‌സ്പ്രഷൻ ഇൻസ്റ്റഗ്രാമിൽ വൻതോതിൽ വൈറലായി, നിരവധി ട്രോളുകൾക്കും മീമുകൾക്കും വഴിവെച്ചു. ഇതോടെയാണ് “പൂക്കി മുഖ്യമന്ത്രി” എന്ന പേരിൽ വി ഡി സതീശനെ സോഷ്യൽ മീഡിയ ആഘോഷിക്കാൻ തുടങ്ങിയത്.
വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് ഒരു യുവാവ് ചോദിച്ച ചോദ്യത്തിനായിരുന്നു സതീശൻ ചിരിയോടെയും സ്നേഹപൂർവമായ മുഖഭാവത്തോടെയും മറുപടി നൽകിയത്. അതിലെ സൗഹൃദപരവും വാത്സല്യപൂർവവുമായ സമീപനമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തത്.
വൈറലായ വീഡിയോയെക്കുറിച്ച് പ്രതികരിച്ച വി ഡി സതീശൻ, “ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. അവനോട് വാത്സല്യം തോന്നിയതുകൊണ്ടാണ് ആ രീതിയിൽ മറുപടി പറഞ്ഞത്. പേടിക്കേണ്ട, ശരിയാക്കാമെന്ന രീതിയിലായിരുന്നു അത്. ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ. എന്റെ മകളോട് പറയുന്നതുപോലെയാണ് ഞാൻ സംസാരിച്ചത്,” എന്ന് പറഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
കഴിഞ്ഞ രാത്രി മകളാണ് വീഡിയോ വൈറലായ വിവരം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ വേദിയിലെ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡായി മാറിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അനുയായികളും നെറ്റിസൺസും.