വീണ്ടും ആശ്വാസ വാര്‍ത്ത; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു!!!!അറിയാം ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,520 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ അയവ് പ്രതീക്ഷിക്കുന്നതും എണ്ണവിലയിലെ മാറ്റങ്ങളും വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളായി മാറി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില നിലവില്‍ ബാരലിന് 100 ഡോളറിന് താഴെയാണ്.

അതേസമയം, അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലുകളും സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിക്ഷേപകരും ജാഗ്രത പുലര്‍ത്തുകയാണ്.

ഈ വര്‍ഷം ജനുവരി 29നാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,31,160 രൂപ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവന്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *