കേരളം കാത്തിരുന്ന വിധിദിനം: വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, ആദ്യം പോസ്റ്റൽ വോട്ടുകൾ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (മെയ് 4) രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. സ്ട്രോങ്ങ് റൂമുകൾ രാവിലെ ആറുമണിക്ക് തുറക്കും.

വോട്ടെണ്ണൽ പ്രക്രിയ പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് (ETPBS) വോട്ടുകളും എണ്ണുന്നതോടെ ആരംഭിക്കും. കൽപ്പറ്റ മണ്ഡലത്തിൽ 2413, സുൽത്താൻ ബത്തേരിയിൽ 3087, മാനന്തവാടിയിൽ 2861 എന്നിങ്ങനെ പോസ്റ്റൽ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ വരെ ഇ.ടി.പി.ബി.എസ് വോട്ടുകൾ സ്വീകരിക്കുന്നതിനും സൗകര്യമുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

നിലവിൽ കൽപ്പറ്റയിൽ 90, സുൽത്താൻ ബത്തേരിയിൽ 194, മാനന്തവാടിയിൽ 106 എന്നിങ്ങനെ ഇ.ടി.പി.ബി.എസ് വോട്ടുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ലഭിച്ച ബാലറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് പ്രത്യേക ടേബിളുകൾ സജ്ജീകരിച്ച് വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *