പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിവിധ അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മ്യൂസിക് ടീച്ചര്‍, ടിജിടി മലയാളം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) ഒഴിവുകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 6ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ മ്യൂസിക്കില്‍ ബിരുദം നിര്‍ബന്ധമാണ്. ടിജിടി മലയാളം തസ്തികയ്ക്ക് ബി.എ, ബി.എഡ്, കെ-ടെറ്റ്/സി-ടെറ്റ് യോഗ്യത ആവശ്യമാണ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) തസ്തികയിലേക്ക് ബിരുദവും ബി.പി.എഡും നേടിയവര്‍ക്ക് അപേക്ഷിക്കാം.ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 6ന് ഉച്ചയ്ക്ക് 12 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 296095, 6238039954