അദ്ധ്യാപിക ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസരം; പൂക്കോട് ഏകലവ്യ സ്‌കൂളില്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മ്യൂസിക് ടീച്ചര്‍, ടിജിടി മലയാളം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) ഒഴിവുകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 6ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍ മ്യൂസിക്കില്‍ ബിരുദം നിര്‍ബന്ധമാണ്. ടിജിടി മലയാളം തസ്തികയ്ക്ക് ബി.എ, ബി.എഡ്, കെ-ടെറ്റ്/സി-ടെറ്റ് യോഗ്യത ആവശ്യമാണ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫീമേയില്‍) തസ്തികയിലേക്ക് ബിരുദവും ബി.പി.എഡും നേടിയവര്‍ക്ക് അപേക്ഷിക്കാം.ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 6ന് ഉച്ചയ്ക്ക് 12 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04936 296095, 6238039954

Related Posts

Leave a Reply

Your email address will not be published. Required fields are marked *