പത്താം ക്ലാസ് പാസായ വനിതകളാണോ? മാനന്തവാടിയിൽ ആശ വർക്കർ ഒഴിവ്

മാനന്തവാടി നഗരസഭയുടെ 29-ാം ഡിവിഷനായ ക്ലബ് കുന്നിലേക്ക് കരാർ അടിസ്ഥാനത്തിൽ ആശ (ASHA) വർക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 25 മുതൽ 45 വയസ് വരെ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/Le2B1NzGbtw4xNvgL4i7fA

അപേക്ഷകർ നിർബന്ധമായും ക്ലബ് കുന്ന് ഡിവിഷനിലെ സ്ഥിരതാമസക്കാരായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം ജൂൺ 29 രാവിലെ 11 മണിക്ക് കുറുക്കൻമൂല പി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 04935 294949

Related Posts

Leave a Reply

Your email address will not be published. Required fields are marked *