ആരോഗ്യ മേഖലയിലേക്ക് ജോലി അവസരം; ലാബ് ടെക്നീഷ്യൻ ഒഴിവ്

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. എം.എൽ.ടി ഡിപ്ലോമയോ ബിരുദമോ നേടിയതും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ബയോഡേറ്റയും സഹിതം ജൂൺ 26ന് രാവിലെ 10.30ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *