മൂന്നാഴ്ചയ്ക്കിടെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. പവന്‍ 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,840 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 12,980 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില. നിലവിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാഴ്ചയ്ക്കിടെ ഏകദേശം 11,000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷ വിപണിയെ സ്വാധീനിക്കുന്നതായി വിലയിരുത്തപ്പെടുന്നു. പലിശനിരക്ക് ഉയരുമ്പോൾ സ്വർണ നിക്ഷേപത്തിന്റെ ആകർഷണം കുറയുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി ഒരു പവൻ സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.