അധ്യാപക ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം; പ്ലസ് ടു വിഭാഗത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ സൂവോളജി ജൂനിയർ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒരുമാസത്തേക്കുള്ള ഒഴിവിലേക്കാണ് നിയമനം. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സേവനം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 7-ന് രാവിലെ 9.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ (Walk-in Interview) പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9447887798.

Related Posts

Leave a Reply

Your email address will not be published. Required fields are marked *