കള്ളാടി മണ്ണിടിച്ചില്‍: ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി; അപകടമേഖലയിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

മേപ്പാടി: മേപ്പാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചുളിക്ക ഗവ. എൽ.പി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിവരികയാണ്.

മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയ എട്ട് പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

രക്ഷാപ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ ജനങ്ങളോട് സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *