തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർന്ന വിലയിടിവിന് പിന്നാലെയാണ് ഇന്ന് നിരക്കുകൾ ഉയർന്നത്. പവന് 560 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാമിന് 70 രൂപ വർധിച്ച് 13,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വിവിധ കാരറ്റുകളിലുള്ള സ്വർണത്തിന്റെയും വില ഇന്ന് ഉയർന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയുടെ വർധനയോടെ 10,810 രൂപയും പവന് 86,480 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 8,425 രൂപയിലും പവന് 67,400 രൂപയിലുമെത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
അതേസമയം, 9 കാരറ്റ് സ്വർണത്തിനും വിലവർധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ ഉയർന്ന് 5,435 രൂപയായപ്പോൾ, ഒരു പവന്റെ വില 43,480 രൂപയായി. അടുത്തിടെയുണ്ടായ വിലക്കയറ്റം ആഭരണവിപണിയിലും ഉപഭോക്താക്കൾക്കിടയിലും വീണ്ടും ചർച്ചയായിരിക്കുകയാണ്.