
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 20) അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നൽകിയ നിർദേശത്തെ തുടർന്നാണ് തീരുമാനം.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്ക് പുറമെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫൈനൽ മത്സരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടുംബസമേതം ആസ്വദിക്കാനാണ് ഈ പ്രത്യേക അവധി പ്രഖ്യാപിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതില്ലെന്നും തുടർനിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.