ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Motor Vehicle Department clarification on driving licence mobile number update

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

2026 സെപ്റ്റംബർ 25 മുതൽ ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

വാഹനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഔദ്യോഗിക സാരഥി പരിവാഹൻ പോർട്ടലിൽ പ്രവേശിച്ച് ‘Others’ എന്ന വിഭാഗത്തിലെ ‘Update Mobile Number’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

ലൈസൻസുമായി ബന്ധപ്പെട്ട ഇത്തരം അറിയിപ്പുകളിൽ സംശയമുള്ളവർ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ആശ്രയിക്കാതെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാത്രം പരിശോധിക്കണമെന്നും വകുപ്പ് നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *