റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക്; സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 2,500 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് പവന് 200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സ്വർണവിലയിൽ ഏകദേശം 8,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പലിശനിരക്ക് ഉയരുന്നത് സ്വർണ നിക്ഷേപങ്ങളുടെ ആകർഷണം കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

അതേസമയം, ഈ വർഷം ജനുവരി 29-നാണ് സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലവാരത്തിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,31,160 രൂപയായി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *