സ്വർണവില കുത്തനെ താഴേക്ക്; ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി; ഇന്നത്തെ വില അറിയാം

കൽപ്പറ്റ: സ്വർണവിലയിൽ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തി സംസ്ഥാനത്ത് ഇന്നും വില കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,675 രൂപയും, പവന് 320 രൂപ കുറഞ്ഞ് 1,09,400 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്.

രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. നിലവിലെ നിരക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഉൾപ്പെടുത്തി ഏകദേശം ഒന്നര ലക്ഷം രൂപ വരെ ചെലവാകുമെന്ന് വ്യാപാരികൾ പറയുന്നു. ഡിസൈൻ അനുസരിച്ച് പണിക്കൂലി 3 ശതമാനം മുതൽ 30 ശതമാനം വരെ വ്യത്യാസപ്പെടും.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിലയിടിവ് ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർക്കും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം തേടുന്നവർക്കും ആശ്വാസകരമാണ്. വിവാഹ സീസണിൽ വിപണിക്ക് ഇത് ഗുണകരമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

എന്നാൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിടിവ് തിരിച്ചടിയായിരിക്കുകയാണ്. ജനുവരി 29ന് 1,31,160 രൂപയായി രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കിൽ നിന്ന് സ്വർണവില പിന്നീട് കുതിച്ചുയർന്നും താഴ്ന്നും മുന്നേറി. മാർച്ച് 23ന് ഇത് ഒരുലക്ഷത്തിന് താഴെയായും കുറഞ്ഞിരുന്നു. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനാൽ വാങ്ങുന്നതിന് മുമ്പ് ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കുന്നത് ഉചിതമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *