സ്വർണവില വീണ്ടും കുറഞ്ഞു; നാലാം ദിവസവും ഇടിവ് തുടരുമ്പോൾ ഇന്നത്തെ പുതിയ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്നും നേരിയ കുറവാണ് അനുഭവപ്പെട്ടത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,945 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉയര്‍ച്ചയ്ക്ക് പിന്നാലെയാണ് വിപണിയില്‍ ഇപ്പോള്‍ വില കുറയുന്നത് ശ്രദ്ധേയമാകുന്നത്.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.23 ശതമാനം താഴ്ന്ന് 4,675.23 ഡോളറിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ നീക്കങ്ങളും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.സ്വര്‍ണവിലയിലെ ഈ കുറവ് ആഭരണവാങ്ങല്‍ ആലോചിക്കുന്നവര്‍ക്ക് ചെറിയ ആശ്വാസമായേക്കും. വിവാഹ സീസണും ആഘോഷകാലവും അടുത്തെത്തുന്നതിനാല്‍ വരും ദിവസങ്ങളിലെ വിപണി നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *