കാട്ടിക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. സുരേഷ്, ബാബു എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ കാട്ടിക്കുളം–തോൽപ്പെട്ടി റോഡിലെ ഒന്നാം മൈൽ ഭാഗത്തായിരുന്നു അപകടം. കൊടുക് ഭാഗത്തുള്ള കെട്ടിട നിർമ്മാണ ജോലിക്കായി ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ സുരേഷിന്റെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബാബു നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *