
തിരുവനന്തപുരം: സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്താൻ തീരുമാനമായി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി (QIP) യോഗത്തിലാണ് പരീക്ഷാ തീയതികൾ സംബന്ധിച്ച ധാരണയായത്. പരീക്ഷകളുടെ കരട് ടൈംടേബിളിനും യോഗം അംഗീകാരം നൽകി.
എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 1 മുതൽ 30 വരെയാണ് നടക്കുക. ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു), വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 2 മുതൽ 30 വരെ നടത്തും.
എസ്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് പരീക്ഷകൾ ഒഴികെയുള്ളവയും രാവിലെയായിരിക്കും ക്രമീകരിക്കുക.
സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന് ആരംഭിക്കും
സംസ്ഥാനത്തെ സ്കൂളുകളിലെ വാർഷിക പരീക്ഷകൾ ഫെബ്രുവരി 26ന് ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കാത്ത ദിവസങ്ങളിലായിരിക്കും മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ക്രമീകരിക്കുക. ഇതുവഴി പരീക്ഷാ നടത്തിപ്പിൽ സമയക്രമം പാലിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ
സ്കൂളുകളിലെ അർധവാർഷിക പരീക്ഷയായ ക്രിസ്മസ് പരീക്ഷ ഡിസംബർ 8ന് ആരംഭിച്ച് ഡിസംബർ 17ന് അവസാനിക്കും. ഡിസംബർ 18ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകൾ അടയ്ക്കും.
ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കും. പുതിയ പരീക്ഷാ ക്രമീകരണങ്ങൾ അനുസരിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും പഠന-പരീക്ഷാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.
ജോലി അന്വേഷിക്കുന്നവരാണോ? വയനാട്ടിലെ പുതിയ തൊഴിൽ അവസരങ്ങൾ പരിശോധിക്കൂ!
മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം
ഇന്റർവ്യൂ : നവംബര്‍ 19
വയനാട് ഗവ മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലെ ട്യൂട്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തിക ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തും. എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷനുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖകളുമായി നവംബര്‍ 19 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04935-299424 .
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ഇന്റർവ്യൂ:നവംബര്‍ 12
ജില്ലാ പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്/എം.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്കാണ് അവസരം. പ്രായപരിധി 21 നും 35 നും ഇടയില്‍. പ്രതിമാസ 18,000 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 12 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍- 0493-6203824.
അധ്യാപക ഒഴിവ്
ഇന്റർവ്യൂ : നവംബര്‍ 16
പനങ്കണ്ടി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍- 9495891128.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
ഇന്റർവ്യൂ : നവംബര്‍ 12
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ കൊമേഴ്സല്‍ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ, അംഗീകൃത ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ/പി.ജി.ഡി.സി.എയാണ് യോഗ്യത. പ്രായപരിധി 18 നും 30 നും ഇടയില്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
ഇന്റർവ്യൂ : നവംബര്‍ 11
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 40 വയസ് വരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അമ്പലവയല്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി നവംബര്‍ 11 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9495779140.
താത്ക്കാലിക നിയമനം
ഇന്റർവ്യൂ : നവംബര്‍ 11
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സലര്‍, എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കൗണ്‍സലര്‍ തസ്തികയില്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെയുള്ള എം.എസ്.ഡബ്ല്യു യോഗ്യതയും എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് സോഷ്യോളജിയില്‍ പി.ജി ബിരുദമോ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയോടെ എം.എസ്.ഡബ്ല്യു യോഗ്യത വേണം. എന്‍.ആര്.സി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 11 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 270604, 7736919799.
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം
ഇന്റർവ്യൂ : നവംബര്‍ 11
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സ്റ്റുഡന്റ് കൗണ്‍സലറെ നിയമിക്കുന്നു. എം.എ സൈക്കോളജി അല്ലെങ്കില്‍ സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. സ്റ്റുഡന്റ് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന. പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹത ഉണ്ട്. പ്രായപരിധി 25 നും 45 നും ഇടയില്‍. റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സ്കൂളില്‍ താമസിച്ച് ജോലി ചെയ്യണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 11 ന് രാവിലെ 10 ന് സ്കൂളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍-9495073565.