മാനന്തവാടി നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത് രണ്ട് സ്ഥാപനങ്ങൾക്കെതിരെ പിഴനടപടി സ്വീകരിച്ചു.
താഴയങ്ങാടി റോഡിലെ നിഹാൽ ഹോട്ടലിൽ നിന്ന് പഴകിയ ചിക്കൻ പൊരിച്ചതും, കോഴിക്കോട് റോഡിലെ ഹോട്ടൽ അൽമാസിൽ നിന്ന് പഴകിയ മീൻ പൊരിച്ചത്, ചിക്കൻ പൊരിച്ചത്, മയോണൈസ് എന്നിവയും ആരോഗ്യവിഭാഗം കണ്ടെത്തി പിടിച്ചെടുത്തു.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ക്ലീൻ സിറ്റി മാനേജർ എസ്. ഷൈജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സന്തോഷ്, അശ്വിൻ, നഗരസഭ ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും നഗരത്തിലെ ഭക്ഷണശാലകളിൽ സമാന പരിശോധനകൾ തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.