2027 ജനുവരി മുതൽ മെസേജിങ് ആപ്പുകൾക്ക് സിം ബൈൻഡിങ് നിർബന്ധം; കേന്ദ്ര സർക്കാർ തീരുമാനം

2027 ജനുവരി 1 മുതൽ വാട്സ്ആപ്പ്, ടെലിഗ്രാം ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകളുടെ ഉപയോഗത്തിൽ സിം ബൈൻഡിങ് (SIM Binding) ചട്ടം നടപ്പാക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. പുതിയ ചട്ടം നിലവിൽ വരുന്നതോടെ ഫോണിൽ സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. സിം കാർഡ് ഫോണിൽ തന്നെയുണ്ടെങ്കിൽ മാത്രമേ സന്ദേശങ്ങൾ അയക്കാനും ഇന്റർനെറ്റ് കോളുകൾ ചെയ്യാനും സാധിക്കൂ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ആപ്പുകളിൽ രജിസ്റ്റർ ചെയ്തതിന് ശേഷം സിം കാർഡ് ഫോണിൽനിന്ന് ഊരിമാറ്റിയാലും സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും. ഉപയോക്താവിന്റെ മൊബൈൽ നമ്പറും സിം കാർഡും തമ്മിലുള്ള ബന്ധം ഉറപ്പാക്കുകയാണ് സിം ബൈൻഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

2025 നവംബറിലാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകളുടെ ഉടമസ്ഥരായ കമ്പനികൾ തീരുമാനത്തിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ പുതിയ നിർദേശം നടപ്പാക്കുന്നതിനായി കമ്പനികൾക്ക് 2026 ഡിസംബർ 31 വരെ സമയം അനുവദിക്കുകയായിരുന്നു.

സൈബർ തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ, മെസേജിങ് ആപ്പുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ സിം കാർഡ് മാറ്റുകയോ ഫോണിൽനിന്ന് നീക്കം ചെയ്യുകയോ ചെയ്യുന്ന ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളുടെ ഉപയോഗത്തെ ഇത് ബാധിച്ചേക്കാം.

ആരോഗ്യവിവരങ്ങൾക്കും പ്രാധാന്യം

ഡ്രൈവിങ് ലൈസൻസിനായുള്ള അപേക്ഷയിൽ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനും നിർദേശമുണ്ട്. കാഴ്ചക്കുറവ്, കേൾവിക്കുറവ്, അപസ്മാരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകരിൽ നിന്ന് ശേഖരിക്കുന്നതാണ് പരിഗണനയിലുള്ളത്.

എന്നാൽ, അപസ്മാരമുള്ളവർക്ക് ലൈസൻസ് ലഭിക്കില്ലെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ സംബന്ധിച്ച് അന്തിമ ചട്ടം പരിശോധിച്ച ശേഷമേ വ്യക്തത ലഭിക്കൂ. ആരോഗ്യവിവരങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നതിലും നിയന്ത്രണങ്ങൾ നിർദേശിക്കുന്നുണ്ട്.

ലൈസൻസിലെ പേര്, വിലാസം എന്നിവ മാറ്റുന്നത് എളുപ്പമാകും

ഡ്രൈവിങ് ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ തിരുത്തുന്നതിനുള്ള നടപടികൾ ലളിതമാക്കാനും കരട് ചട്ടത്തിൽ നിർദേശമുണ്ട്.

വിലാസം മാറ്റുന്നതിനുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണം. മറ്റ് വിവരങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശിക്കുന്നു. വിലാസം മാറ്റാനുള്ള അപേക്ഷയിൽ 30 ദിവസത്തിനകം അംഗീകരിച്ചതായോ നിരസിച്ചതായോ അറിയിപ്പ് ലഭിച്ചില്ലെങ്കിൽ അപേക്ഷ അംഗീകരിച്ചതായി കണക്കാക്കുന്ന വ്യവസ്ഥയും കരടിലുണ്ട്.

ഓൺലൈൻ സേവനങ്ങൾ സൗജന്യമാകുമോ?

പേര്, വിലാസം എന്നിവ മാറ്റുന്നതുൾപ്പെടെയുള്ള ചില ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനുള്ള നിർദേശവും കരട് ചട്ടത്തിലുണ്ട്. എന്നാൽ, ഏതൊക്കെ സേവനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്ന കാര്യത്തിൽ അന്തിമ വിജ്ഞാപനം വന്നശേഷമേ വ്യക്തത ലഭിക്കൂ.

ലൈസൻസിന് സമർപ്പിക്കാവുന്ന രേഖകളിൽ മാറ്റം

ഡ്രൈവിങ് ലൈസൻസിനായി ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സമർപ്പിക്കാമെന്നാണ് നിർദേശത്തിലുള്ളത്. വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് എൽഐസി പോളിസി ഒഴിവാക്കാനും നിർദേശമുണ്ട്.

കൂടാതെ, ഡ്രൈവിങ് ലൈസൻസുകൾ ലാമിനേറ്റ് ചെയ്ത രൂപത്തിലോ പിവിസി കാർഡായോ നൽകണമെന്ന വ്യവസ്ഥയും കരടിലുണ്ട്.

അന്തിമ തീരുമാനം എപ്പോൾ?

കരട് ചട്ടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.

അതിനാൽ, ലേണേഴ്‌സ് പരീക്ഷയിലെ മാർക്ക് വർധന ഉൾപ്പെടെയുള്ള നിർദേശങ്ങൾ നിലവിൽ കരട് ഘട്ടത്തിലാണെന്നും അന്തിമ തീരുമാനം വരുന്നതുവരെ നിലവിലുള്ള നിയമങ്ങളാണ് ബാധകമെന്നും ശ്രദ്ധിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *