വീണ്ടും കുതിച്ച് ആഭരണ വിപണി; ഇന്ന് സ്വര്‍ണം വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ പുതിയ നിരക്കുകള്‍ അറിയൂ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ വര്‍ധന. ഇന്ന് മാത്രം പവന് 360 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,17,280 രൂപയായി. ഗ്രാമിന് 45 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,660 രൂപയാണ് നിലവിലെ വില. ഇന്നലെ മാത്രം രണ്ട് ഘട്ടങ്ങളിലായി 1,760 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് സ്വര്‍ണവിലയിലെ പുതിയ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടായ ഇടിവും അമേരിക്കന്‍ ഡോളറിന്റെ ശക്തിവര്‍ധനവുമായി ബന്ധപ്പെട്ട ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറായി താഴ്ന്നതാണ് വിപണിയിലെ പ്രധാന ചര്‍ച്ച. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം കുറയുകയും സമാധാന കരാറിലേക്കുള്ള സാധ്യതകള്‍ ഉയര്‍ന്നുവരികയും ചെയ്തതോടെയാണ് എണ്ണവില താഴ്ന്നത്.

അതേസമയം, യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്താനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും വിപണിയില്‍ ചര്‍ച്ചയാകുന്നു. പലിശനിരക്ക് ഉയര്‍ന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

ഈ വര്‍ഷം ജനുവരി 29നാണ് സ്വര്‍ണവില ചരിത്രത്തിലെ ഉയര്‍ന്ന നിരക്കായ 1,31,160 രൂപയിലെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു സംസ്ഥാനത്ത് ആദ്യമായി ഒരു പവന്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *