സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്; പവന്‍ 1.10 ലക്ഷം കടന്നുസംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1,560 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില 1,10,000 രൂപയുടെ മുകളിലെത്തി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,960 രൂപയാണ്. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 13,870 രൂപയായി.ആഗോള വിപണിയിലെ മാറ്റങ്ങളാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. എണ്ണവിലയില്‍ ഉണ്ടായ ഇടിവും അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. പ്രത്യേകിച്ച്, Donald Trump ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിലേക്ക് നീങ്ങുമെന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് എണ്ണവിലയില്‍ മാറ്റമുണ്ടായി. ഇന്ത്യ കൂടുതലായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യു
അതേസമയം, പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ സംഘര്‍ഷാവസ്ഥയും സ്വര്‍ണവിലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.വിലയിലെ ഈ ഉയര്‍ച്ച തുടര്‍ന്നേക്കാമെന്ന ആശങ്കയിലാണ് വിപണി നിരീക്ഷകര്‍.